schoolsports

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗുസ്തി മത്സരങ്ങൾ വീറും വാശിയും സംഘാടന മികവും കൊണ്ട് വേറിട്ടതായി. ആൺകുട്ടികളുടെ 45 കി.ഗ്രാം വിഭാഗത്തിൽ പാലക്കാടിന്റെ മുഹമ്മദ് അൽഫാസ്, 60 കി.ഗ്രാം വഭാഗത്തിൽ വയനാടിന്റെ ജോയൽ മാനുവൽ, 65 കി.ഗ്രാം വിഭാഗത്തിൽ വയനാടിന്റെ ശിവം സോൺകർ,71 കി.ഗ്രാം വിഭാഗത്തിൽ പാലക്കാടിന്റെ മുഹമ്മദ് സിനാൻ,92 കി.ഗ്രാംവിഭാഗത്തിൽ തൃശൂരിന്റെ അമൽ സനാഫ്,110 കി.ഗ്രാം വിഭാഗത്തിൽ കണ്ണൂരിന്റെ ആഷ്‌ലി ജോൺ എന്നിവർ സ്വർണം നേടി.

അന്താരാഷ്ട്ര റഫറിയും ഓൾ ഇന്ത്യ റസ്‌ലിംഗ് ഫെഡറേഷന്റെ മുൻ സെക്രട്ടറി ജനറലും നിലവിലെ കോംപറ്റീഷൻ ഡയറക്ടറുമായ വി.എൻ പ്രസൂദിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടത്തിയത്.