kannayyan

പാലക്കാട്: സ്‌പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതിപ്പട്ടികയിൽ സിപിഎം നേതാവും. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഒളിവിൽപ്പോയ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ നിന്ന് 1260 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് വൻതോതിൽ സ്‌പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്‌തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണ് സ്‌പിരിറ്റ് എത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്.