a
A

ടോക്കിയോ: അധികാരമേറ്റതിന് പിന്നാലെ ജപ്പാൻ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ​നേയ്​ ​ത​കൈ​ചി​യും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിർണായക ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറിൽ ഒപ്പുവച്ചു. ടോക്കിയോയിലെ അകാസാക്ക കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി യോഗത്തിലാണിത്.

കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയുമായി ട്രംപ് അപൂർവ-ഭൂമി കരാറിൽ ഒപ്പുവച്ചിരുന്നു. സൈനിക സഹകരണം ത്വരിതപ്പെടുത്താനും വ്യാപാരവുമായും നിർണായക ധാതുക്കളുമായും ബന്ധ​പ്പെട്ട കരാറുകളിൽ ഒപ്പുവയ്ക്കാനുമുള്ള തകൈചിയുടെ താത്പര്യത്തെ ട്രംപ് സ്വാഗതം ചെയ്തു.

നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യ​മെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.