
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി,നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ ഡിസംബർ 18ന് റിലീസ് ചെയ്യും. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിൽ ദിലീപിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. പൂർണമായും മാസ് കോമഡി ആക്ഷൻ എന്റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് "വേൾഡ് ഓഫ് മാഡ്‌നെസ് " എന്നാണ് ടാഗ് ലൈൻ. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമാണ് "ഭ.ഭ.ബ" . സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി , ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, സാന്റി എന്നിവരും താരനിരയിലുണ്ട്.ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ രചന. ഛായാഗ്രഹണം - അരുൺ മോഹൻ, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, വരികൾ - കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി,
കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
പി.ആർ. ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.