
മഴക്കാലത്തെ തണുപ്പിൽ ഏറെ ബുദ്ധിമുട്ടുന്നവരാണ് അസ്ഥി, സന്ധി വേദനയുള്ളവർ. ശരീരത്തിലെ താപനില കുറയുമ്പോഴാണ് പേശികൾ കഠിനമാവുകയും സന്ധി വേദന കൂടുകയും ചെയ്യുന്നത്. തണുത്ത വായു ശ്വസിക്കുന്നത് മൂലം രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് സന്ധികളിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കാൻ കാരണമാകുകയും ഓക്സിജന്റെ പോഷകങ്ങളുടെയും അപര്യാപ്തത മൂലം കാൽമുട്ട് വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉറക്കമുണരുമ്പോൾ പലർക്കും കാൽമുട്ട്,കൈമുട്ട് വേദനയുണ്ടാകുന്നത്. നടത്തം, യോഗ തുടങ്ങിയവയിലൂടെ ശാരീരിക പ്രവർത്തനങ്ങൾ വേദന കുറയ്ക്കാനും സന്ധികളുടെ ചലനശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.
സന്ധിവേദന തടയാൻ
 ശരീരം എപ്പോഴും ചൂടുള്ളതായി നിലനിർത്താൻ ശ്രമിക്കുക
 പാളികളായി വസ്ത്രം ധരിച്ച് തണുപ്പ് അകറ്റാൻ ശ്രമിക്കുക
 വിറ്റാമിൻ ഡി യുടെ കുറവ് തടയാൻ ദിവസവും 15 -20 മിനിട്ടുവരെ സൂര്യപ്രകാശം കൊള്ളുക
 കാൽസ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ചൂട് വെള്ളത്തിൽ കുളിക്കുന്നത് അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. എന്നിരുന്നാലും, വേദന മൂന്ന് ദിവസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ അല്ലെങ്കിൽ വീക്കം ചലിക്കാൻ ബുദ്ധിമുട്ട് എന്നിവയുണ്ടെങ്കിലും ഡോക്ടറെ സമീപിക്കുക.