
നന്ദമുരി ബാലകൃഷ്ണ - ഗോപി ചന്ദ് മലിനേനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാര നായിക. ബ്ലോക്ക് ബസ്റ്റർ ചിത്രം വീരസിംഹ റെഡ്ഡിക്കുശേഷം നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ഗോപി ചന്ദ് മലിനേനിഒരുമിക്കുന്ന ചിത്രത്തിന് എൻ ബി കെ 111 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ഇത് നാലാം തവണയാണ് നന്ദമുരി ബാലകൃഷ്ണയും നയൻതാരയും ഒരുമിക്കുന്നത്, സിംഹ, ശ്രീരാമ രാജ്യം, ജയ് സിംഹ എന്നീ ചിത്രങ്ങളിലാണ് ബാലകൃഷ്ണയും നയൻതാരയും ഒരുമിച്ചത്. പതിവുപോലെ ആക്ഷൻ ഡ്രാമയാണ് ഇക്കുറിയും നന്ദമുരി ബാലകൃഷ്ണയും ഗോപിചന്ദ് മലിനേനിയും ഒരുക്കുന്നത്. അതേസമയം ഹയ് ആണ് തമിഴിൽ റിലീസിന് ഒരുങ്ങുന്ന നയൻതാര ചിത്രം . പൂർണ്ണമായും പ്രണയചിത്രമായ ഹയിൽ കവിൻ ആണ് നായകൻ. ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്ററും ഏറെ ശ്രദ്ധ നേടി.ലിയോ, മാസ്റ്റർ വിക്രം, ഗുഡ് ബാഡ് അഗ്ലി, മാവീരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിഷ്ണു ഇടവൻ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
നയൻതാരയും കവിനും ഇതാദ്യമായാണ് ഒരുമിക്കുന്നത്.