asss

കേരള മന സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ത്രില്ലർ ചിത്രം "കിരാത" യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.റോഷൻ കോന്നി എഡിറ്റിംഗും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ

എം. ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ .രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗ്ഗീസ്, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ എന്നിവരാണ് താരങ്ങൾ.ഛായാഗ്രഹണം, രചന എന്നിവ ജിറ്റ ബഷീർ നിർവഹിക്കുന്നു. ഗാനരചന - മനോജ് കുളത്തിൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം -സജിത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ - കലേഷ്

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ആണ് നിർമ്മാണം. , വിതരണം - ഇടത്തൊടി ഫിലിംസ്, പി.ആർ. ഒ അജയ് തുണ്ടത്തിൽ.