
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഒക്ടോബർ 29 - തുലാം 12 ബുധനാഴ്ച ( മദ്ധ്യാഹ്ന ശേഷം 5 മണി 29 മിനിറ്റ് 23 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം )
അശ്വതി: പോസിറ്റീവായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ദിവസമായിരിക്കും, അര്‍പ്പണ ബോധത്തോട് കൂടിയുള്ള പ്രവര്‍ത്തികള്‍ വിജയത്തിലേക്ക് നയിക്കും. ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.
ഭരണി: പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. ദീര്‍ഘനാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ യാഥാര്‍ത്ഥ്യമാകും. വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.
കാര്‍ത്തിക: പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് മുതിര്‍ന്നവരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കുക, അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക,
അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.
രോഹിണി: ആരോഗ്യ പരിശോധനകൾ നടത്തേണ്ടതാണ്. സ്വയം പരിചരണത്തിന് പ്രാധാന്യം കല്‍പ്പിക്കുക. ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
മകയിരം: പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ന് വിമുഖത കാണിക്കരുത്. സ്ത്രീകള്‍ വഴി ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, ധനനഷ്ടം വരാം.
തിരുവാതിര: ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ആയിരിക്കും ഇന്ന് പ്രഥമ പരിഗണന നല്‍കേണ്ടത്. തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.
പുണര്‍തം: ലഭിക്കുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. തൊഴില്‍പരമായും പുരോഗതി പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിച്ച സ്‌നേഹം ലഭിക്കും. പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം.
പൂയം: പ്രണയാഭ്യര്‍ത്ഥനകള്‍ പരിഗണിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഇന്ന് വന്നുചേരും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
ആയില്യം: പുതിയ സൗഹൃദങ്ങൾ കണ്ടെത്തും. ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും. പ്രിയപ്പെട്ടവരുമായി കൂടിച്ചേരല്‍ സാദ്ധ്യമാകും, കര്‍മ്മരംഗം ഉഷാറാകും, ബന്ധു ബലം വര്‍ദ്ധിക്കും, ധന നേട്ടം.
മകം: ജീവിത പങ്കാളിയോടുള്ള വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും, ആത്മവിശ്വാസം അനുഭവപ്പെടും, പങ്കാളിയോടൊപ്പം യാത്ര പോകും, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം.
പൂരം: കരിയറുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങൾ ലഭ്യമാകും. ചുറ്റുപാടുകൾ പ്രണയത്തിന് അനുകൂലമാകും, ബന്ധങ്ങളിൽ സ്ഥിരത അനുഭവിക്കും.
ഉത്രം: പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം. മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.
അത്തം: പങ്കാളികള്‍ തമ്മില്‍ മനസ് തുറന്ന് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. പണ സംബന്ധമായി നിയമ നടപടികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരെയും വിശ്വാസ പൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.
ചിത്തിര: വീട്ടില്‍ തെറ്റായ ആശയ വിനിമയമോ തെറ്റിദ്ധാരണകളോ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജാമ്യം നില്‍ക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെ ഇരിക്കുക.
ചോതി: ലക്ഷ്യങ്ങളില്‍ തന്നെ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുക. കടം വാങ്ങാതിരിക്കുന്നതാണ് ഉചിതം. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും ചിട്ടയും പാലിക്കുക. ഓഫീസില്‍ ചില വെല്ലുവിളികൾ തരണം ചെയ്യേണ്ടതായി വന്നേക്കാം.
വിശാഖം: ദാമ്പത്യ ജീവിതത്തിൽ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടാം. ചില തടസങ്ങളും നേരിടേണ്ടി വന്നേക്കാം. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും കൈവിടരുത്. ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും.
അനിഴം: തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ കാരണം അസ്വസ്ഥത. നിര്‍ണ്ണായക സമയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ.
കേട്ട: അമിതമായി പണം കടം കൊടുക്കുന്ന ശീലം ഒഴിവാക്കുക. സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.
മൂലം: പ്രണയ ജീവിതത്തിന് അനുകൂലമായ അന്തരീക്ഷമാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ജോലിസ്ഥലത്ത് പുരോഗതിയും വളര്‍ച്ചക്കും ഉള്ള അവസരങ്ങള്‍ ലഭിക്കും. മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി പദവി എന്നിവ ലഭിക്കും.
പൂരാടം: ഓഫീസില്‍ ചില വെല്ലുവിളികളും ഇപ്പോള്‍ തരണം ചെയ്യേണ്ടതായി വന്നേക്കാം. ലക്ഷ്യങ്ങളില്‍ തന്നെ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.
ഉത്രാടം: ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു പുതിയ വ്യക്തി കടന്നുവരും. ദാമ്പത്യ ജീവിതത്തില്‍ മനസ്സ് തുറന്നുള്ള ആശയ വിനിമയങ്ങളും സത്യസന്ധതയും നിലനിര്‍ത്തേണം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
തിരുവോണം: സാമ്പത്തിക ലാഭത്തിനുള്ള പുതിയ സാദ്ധ്യതകൾക്ക് വഴി തുറക്കും, യാത്രാഗുണം, ബിസിനസില്‍ നേട്ടം, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം.
അവിട്ടം: ലഭിക്കുന്ന പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ദീര്‍ഘനാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകും.കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: പ്രണയാഭ്യര്‍ത്ഥനകള്‍ പരിഗണിക്കപ്പെടും. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താനും സാധിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ അനുഭവിക്കും.
പൂരുരുട്ടാതി: കരിയറുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ള ഒരു ദിവസമായിരിക്കും. ഉത്സാഹത്തിനും കഠിനാധ്വാനത്തിനും ഉള്ള മികച്ച ഫലങ്ങളും ലഭിക്കും. കൃഷിയില്‍ നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി.
ഉത്തൃട്ടാതി: ജോലിയില്‍ വിജയത്തിനുള്ള സാദ്ധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും വിജയവും കൈവരിക്കാനാകും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
രേവതി: പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിമുഖത കാണിക്കരുത്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും വിജയവും കൈവരിക്കാനാകും. ഇന്റർവ്യുകളില്‍ വിജയം, യാത്രയില്‍ നേട്ടം.