chalakkara

തിരുവനന്തപുരം: സാംസ്‌കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വാഗ്‌ഭടാനന്ദ ഗുരു ആത്മവിദ്യാപ്രഭ പുരസ്കാരത്തിന് കേരളകൗമുദി മാഹി ലേഖകൻ ചാലക്കര പുരുഷുവും ആത്മവിദ്യ നൃത്തപുരസ്കാരത്തിന് മോഹിനിയാട്ട നർത്തകി മണിമേഖലയും അർഹരായി. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പുരസ്‌ക്കാരങ്ങൾ നൽകും. പന്ന്യൻ രവീന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, ഡോ: ഷാജി പ്രഭാകരൻ, ഡോ. കായംകുളം യൂനുസ്, റാണി മോഹൻദാസ്, ഡോ:എസ്.ഡി. അനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും.