a

ടെൽ അവീവ്: ഗാസയിൽ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്. കൂടാതെ തെക്കൻ ഗാസയിൽ സൈനികർക്കെതിരെ നടന്ന ആക്രമണവും ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലുള്ള കാലതാമസവും കാരണമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് പ്രധാന തർക്കവിഷയം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്നാണ് ഹമാസിന്റെ വിശദീകരണം. ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.

കൂടാതെ കഴിഞ്ഞ ദിവസം കൈമാറിയത് രണ്ട് വർഷം മുമ്പ് ഇസ്രയേൽ സേന വീണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്നും ആരോപിച്ചു.

കഴിഞ്ഞ 10ന് ആരംഭിച്ച വെടിനിറുത്തലിനെത്തുടർന്ന് ഗാസ സാധാരണ ജീവിതത്തിലേക്ക് വരുന്നതിനിടെയാണ് വീണ്ടും ആശങ്കയായി നെതന്യാഹുവിന്റെ ഉത്തരവ്. 

പാ​ക് ​സൈ​നി​ക​രെ​ ​

വി​ന്യ​സി​ക്കും

ഗാ​സ​യി​ൽ​ ​20,​000​ത്തോ​ളം​ ​സൈ​നി​ക​രെ​ ​വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി​ ​പാ​കിസ്ഥാൻ.​ ഇ​സ്ര​യേ​ൽ​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യാ​യ​ ​മൊ​സാ​ദി​ന്റെ​ ​ഉ​ന്നത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും​ ​യു.​എ​സ് ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യാ​യ​ ​സി.​ഐ.​എ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും​ ​പാ​ക് ​സൈ​നി​ക​ ​മേ​ധാ​വി​ ​അ​സിം​ ​മു​നീ​ർ​ ​ഈ​ ​മാ​സം ​ര​ഹ​സ്യ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യ്തി​ന് ​പി​ന്നാ​ലെ​യാ​ണി​ത്. ​യു​ദ്ധാ​ന​ന്ത​ര​ ​ഗാ​സ​യി​ലെ​ ​പു​ന​ര​ധി​വാ​സ​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ഇ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ലി​നെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അം​ഗീ​ക​രി​ക്കാ​ത്ത​ ​പാ​കിസ്ഥാൻ​ ,​ഇ​സ്ര​യേ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ത്തു​ന്ന​ ​ആ​ദ്യ​ത്തെ​ ​പ​രോ​ക്ഷ​ ​ഇ​ട​പെ​ട​ലാ​ണി​തെ​ന്നാ​ണ് ​റി​പ്പോ​ർട്ട്