business


സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വിഷന്‍ 2031 കരട് റിപ്പോര്‍ട്ട്
ലക്ഷ്യം

5 ലക്ഷം തൊഴിലവസരങ്ങള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതികവിദ്യ മേഖലകളില്‍ 5,000 കോടി ഡോളര്‍ ബിസിനസ് കേരളം ലക്ഷ്യമിടുന്നു. ഇതിലൂടെ അഞ്ച് ലക്ഷം പുതിയ തൊഴിലവസങ്ങള്‍ സൃഷ്ടിക്കും. ഐടി വകുപ്പ് സംഘടിപ്പിച്ച 'റീകോഡ് കേരള 2025' വികസന സെമിനാറിന്റെ ഉദ്ഘാടനവേദിയില്‍ വ്യവസായമന്ത്രി പി. രാജീവിന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത കരട് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20,000 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്രയടി പുതിയ ഐ.ടി ഓഫീസുകള്‍ തുടങ്ങിയവും ലക്ഷ്യമിടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികോണ്‍, ഫ്യൂച്ചര്‍ ടെക് മിഷന്‍, ദ ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ എന്നീ മിഷനുകള്‍ രൂപീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷനില്‍ 2030 ഓടെ കേരള എ.ഐ ബില്‍ ഒഫ് റൈറ്റ്‌സ് നടപ്പാക്കും. സൈബര്‍ സുരക്ഷയും ഗ്രീന്‍ കമ്പ്യൂട്ടിംഗ് പാര്‍ക്കുകളും ഉള്‍പ്പെടുന്ന ഭാവി ടെക് മേഖല രൂപീകരിക്കും.

പുതിയ പദ്ധതികള്‍

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ഉപയോഗം ശക്തിപ്പെടുത്തി സര്‍ക്കാരിന്റെ സോഫ്റ്റ്വെയര്‍ ചെലവ് 30 ശതമാനം കുറയ്ക്കുക, 10 ലക്ഷം പേരെ എ.ഐ ഉള്‍പ്പെടെ മേഖലകളില്‍ പരിശീലിപ്പിക്കുക, ടെക്നോസിറ്റി, ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം, സൈബര്‍ പാര്‍ക്കിന്റെ വിപുലീകരണം, കെ. സ്പേസ് എയ്റോസ്പേസ് ക്ലസ്റ്റര്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും.

പ്രധാന നിര്‍ദ്ദേശങ്ങള്‍

സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുക

ഗ്രാമീണ മേഖലകളില്‍ 50 ലീപ് സെന്ററുകള്‍

250 ഏര്‍ലി ഇന്നോവേഷന്‍ സെന്ററുകള്‍

14 ജില്ലകളിലും ഫ്രീഡം സ്‌ക്വയറുകള്‍

2029ഓടെ ആനിമേഷന്‍,ഗെയിമിംഗ് മേഖലയില്‍ 250 കമ്പനികള്‍

100 ശതമാനം ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍