കോട്ടക്കൽ:ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സ്വച്ഛ് മഹോത്സവ് കാമ്പെയിനിന്റെയും ഭാഗമായി കോട്ടക്കൽ നഗര സഭയിൽ ശുചിത്വ റാലി, ട്വിൻ ബിൻ സ്ഥാപിക്കൽ, സിഗ്നേച്ചർ കാമ്പെയിൻ, മെഗാ ക്ലീനിങ് ഡ്രൈവ് എന്നിവ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ മുഹമ്മദലി ചെരട ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പറോളി റംല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ് ആശംസകളറിയിച്ചു. ശുചിത്വ സന്ദേശങ്ങൾ എഴുതി സിഗ്നേച്വർ കാമ്പെയിനും ബസ് സ്റ്റാൻഡും മാർക്കറ്റ് പരിസരവും മെഗാ ക്ലീനിങ് ഡ്രൈവും നടത്തി.