nurses

മലപ്പുറം: കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 5,6,7 തിയതികളിൽ മലപ്പുറത്ത് നടക്കും. അഞ്ചിന് രാവിലെ 9.30ന് മലപ്പുറം പാരിഷ് ഹാളിൽ സംസ്ഥാന കൗൺസിൽ യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.സലീഖ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10ന് വി.ശിവദാസൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നിർവഹിക്കും. കലാസന്ധ്യ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഏഴിന് രാവിലെ ഒമ്പതിന് യാത്രയയപ്പ് സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്ശേഷം പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈകിട്ട് നാലിന് മലപ്പുറം നഗരത്തിൽ പ്രകടനം നടക്കും. തുടർന്ന് കുന്നുമ്മൽ ടൗൺ ഹാൾ പരിസരത്ത് പൊതുസമ്മേളനം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.