co-operative

മലപ്പുറം: സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നയങ്ങളെ ജാഗ്രതയോടെ കാണണമെന്നും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കേരള ബാങ്ക് ഡയറക്ടറുമായ പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റമാരുടെ സംഘടനയായ പ്രൈമറി അഗ്രികൾച്ചറൽ കോ ഓപ് സൊസൈറ്റീസ്(പാക്സ്) ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ തിരൂർ അർബൻ ബാങ്ക് പ്രസിഡന്റ് ഇ. ജയൻ അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി.ഇസ്മയിൽ, വി.പി.അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പി. അബു തങ്ങൾ സ്വാഗതവും ടി. പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.