
മലപ്പുറം: മലപ്പുറം ജി.ജി എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെ ജന്മദിനത്തില്‍ ഗാന്ധിജിയുടെ ജീവിതവും സന്ദേശവും അനുസ്മരിച്ചു.ഗാന്ധി സ്മൃതി, ഹാര്‍മണി പ്ലഡ്ജ്, പഠന പഥത്തിലെ ഗാന്ധി, ഗാന്ധി ദര്‍ശന്‍ പോസ്റ്റര്‍ പ്രദര്‍ശനം, ഹരിത സ്മരണിക തുടങ്ങിയ നിരവധി പുതുമായര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ഗാന്ധി ദര്‍ശന്‍ സമിതിയുടെ ജില്ലാ കണ്‍വീനര്‍ നാരായണന്‍ മാഷിനെ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ധ്യാപകനായ ജയപ്രകാശ്, മങ്കട എന്‍.എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ജയപ്രകാശ്, പ്രോഗ്രാം ഓഫീസര്‍ പി.പി.ഖദീജ എന്നിവര്‍ പങ്കെടുത്തു.