എടയൂർ : തനിമ കലാസാഹിത്യ വേദി പൂക്കാട്ടിരി അൽഫ പാരാമെഡിക്കൽ അക്കാദമിയുടെ സഹകരണത്തോടെ 'റീ ബൂട്ട് ഗാന്ധിജി ' മായ്ക്കാനാവില്ല ബാപ്പുജിയെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിദർശൻ വേദി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. തനിമ വളാഞ്ചേരി ഏരിയ ചാപ്റ്റർ പ്രസിഡൻറ് റഹീം പാലാറ അദ്ധ്യക്ഷത വഹിച്ചു. മുൻ പാസ്‌പ്പോർട്ട് ഓഫീസർ റഷീദ് കിഴിശ്ശേരി വിഷയാവതരണം നടത്തി. തനിമ സെക്രട്ടറി കെ.വി.കുഞ്ഞിമുഹമ്മദ്, സുരേഷ് പൂവാട്ടു മീത്തൽ, എ. ബിനോ ജോൺ സംസാരിച്ചു. ഇഖ്ബാൽ പൂക്കാട്ടിരി കവിത അവതരിപ്പിച്ചു. യു.പി. സഫ് വാൻ സ്വാഗതവും എൻ. ജെനിഷ ഫെബിൻ നന്ദിയും പറഞ്ഞു.