പൊന്നാനി: പൊന്നാനിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കടലോരത്ത് താമസിക്കുന്ന വീടിന്റെ ഓട് ഇളക്കി മാറ്റി അകത്ത് കടന്നു മാതാപിതാക്കളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. കാട്ടില വളപ്പിൽ അക്ബറിനെയാണ്(40) പൊന്നാനി പൊലീസ് പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.