d
d

മലപ്പുറം: കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ഐ.ടി ക്വിസ് മത്സരം മലപ്പുറം കൈറ്റ് ഹാളിൽ നടന്നു. വിവിധ ഉപജില്ലകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾ പങ്കെടുത്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദികൃഷ്ണ എം.ചന്ദ്രൻ (ടി.എച്ച്.എസ്.എസ് വട്ടംകുളം), ടി.പി. അദ്വൈത് (നാഷണൽ എച്ച്.എസ്.എസ് കൊളത്തൂർ), സി.റാദിൻ അബ്ദുൽ റഷീദ് (ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ) യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
ഹൈസ്‌കൂൾ വിഭാഗത്തിൽ കെ.നിവേദ് (ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം), ബി.നവനീത് (ആർ.എം.എച്ച്.എസ് മേലാറ്റൂർ) യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. നസ്മിൽ അഹ്മദ് (ക്രസന്റ് എച്ച്.എസ് ഒഴുകൂർ), സാന്ത്വൻ സുജോ (എം.എസ്.പി.എച്ച്.എസ് മലപ്പുറം) മൂന്നാം സ്ഥാനം പങ്കിട്ടു.