
തിരൂർ: ഉപരിപഠന സാദ്ധ്യതകൾ അറിയാനും നേരിൽ കാണാനുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സന്ദർശിച്ച് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളാണ് ഐ.ഐ.എം സന്ദർശിച്ചത്. ഐ.ഐ.എമ്മിലെ ഉപരിപഠന സാദ്ധ്യതകളെ പറ്റി ഐ.ഐ.എം ഫാക്കൽറ്റിയും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫ. അശോക് തോമസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഗവേഷണ വിദ്യാർത്ഥിയായ ഗായത്രി വിവിധ ഗവേഷണ കോഴ്സുകളെ പറ്റി വിശദീകരിച്ചു . ഇസാഫ് ബാലജ്യോതി ക്ലബ്ബിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് ഐ.എം.എം സന്ദർശിക്കാനുള്ള അവസരം ലഭിച്ചത്. ക്ലബ് കോ ഓർഡിനേറ്റർ അബ്ദുൾ മജീദ്, അനസ്, അദ്ധ്യാപകരായ സുജന പ്രദീപ്, ധനേഷ് എന്നിവരും പങ്കെടുത്തു