താനുർ : മീനടത്തൂർ ഗവ:ഹൈസ്ക്കുൾ അദ്ധ്യാപക രക്ഷാകർതൃ സമിതി
സംഘടിപ്പിച്ച പാരൻ്റിംഗ് ശിൽപ്പശാല അമ്മമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
ശി
ൽപ്പശാലയിൽ പി.ടി.എ
പ്രസിഡന്റ് ഒ.പി. ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ലൈഫ് സ്കിൽ പരിശീലകനും മെൻ്റലിസ്റ്റുമായ
താഹിർ കൂട്ടായി
ക്ലാസെടുത്തു.
സ്കുൾ പ്രധാനാദ്ധ്യാപകൻ
വി.എം സുരേന്ദ്രൻ, എസ്എംസി ചെയർമാൻ
എ.പി. മനാഫ്, പി.ടി.എ പ്രസിഡന്റ് കെ.പി. ശിഹാബ്,
എം.ടി.എ പ്രസിഡന്റ് എം. ജസീന , സീനിയർ അസിസ്റ്റൻ്റ്
പി. രോഹിണി, സ്റ്റാഫ് സെക്രട്ടറി എം. നൗഷാദ്,
എന്നിവർ സംസാരിച്ചു