shiny

മലപ്പുറം: കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന പ്രസിഡന്റായി ടി.ഷൈനി ആന്റണിയേയും ജനറൽ സെക്രട്ടറിയായി ടി.സുബ്രഹ്മണ്യനേയും തിരഞ്ഞെടുത്തു. എൻ.ബി.സുധീഷ് കുമാർ ആണ് ട്രഷറർ. ഇന്നലെ മലപ്പുറത്ത് സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ.പി.ഷീന, എസ്.എസ്.ഹമീദ്, എം.ആർ.രജനി (വൈസ് പ്രസിഡന്റുമാർ), നിഷാ ഹമീദ്, എൽ.ദീപ, ടി.ടി.ഖമറു സമാൻ (സെക്രട്ടറിമാർ). സമാപന സമ്മേളനം സി.പി.എം സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ആയിരത്തോളം നഴ്സുമാർ അണിനിരന്ന പ്രകടനവും നടന്നു.