d
മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ: ബിജെപി പ്രധിഷേധ ധർണ നടത്തി

ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിലെ മൃഗാശുപത്രി പ്രവർത്തനം അവതാളത്തിലെന്ന് ആരോപിച്ച് ബി.ജെ.പി ആലങ്കോട് കമ്മിറ്റിയുടെ മാന്തടത്ത് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പകൽ സമയത്ത് പോലും ഡോക്ടറില്ലെന്നും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാവുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു. പ്രതിഷേധ ധർണ്ണ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു. റിനിൽ കാളച്ചാൽ അദ്ധ്യക്ഷത വഹിച്ചു. ബിബിൻ മുല്ലക്കൽ, ടി. ഗോപാലകൃഷ്ണൻ, കൃഷ്ണൻ പാവിട്ടപ്പുറം, ജെനു പട്ടേരി തുടങ്ങിയവർ നേതൃത്വം നൽകി