മേലാറ്റൂർ: ശാന്തിനഗർ പ്രദേശത്തിന്റെ വികസനത്തിനും സാമൂഹിക സൗഹാർദ്ദത്തിനുമായി 'ശാന്തിനഗർ കൂട്ടായ്മ' രൂപീകരിച്ചു. വനിതാ വിംഗിനും യൂത്ത് വിംഗിനും രൂപം നൽകി. മുൻ എച്ച്.എസ്.എസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൽ കരീം യോഗം ഉദ്ഘാടനം ചെയ്തു. കെ.സി ഹനീഫ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: ചെയർമാൻ കെ അബ്ദുൽ കരീം ,വൈസ് ചെയർമാൻമാർ - യഹ്യ കോയ തങ്ങൾ, കെ.ടി. സലാഹുദ്ദീൻ, ജനറൽ സെക്രട്ടറി- കെ.സി. ഹനീഫ, ജോയിന്റ് സെക്രട്ടറിമാർ: വി.കെ ഷൈജു, കെ.വി അബ്ദുന്നൂർ, ട്രഷറർ-പി. പി സാലിഹ്.