
വണ്ടൂർ: വാണിയമ്പലത്തെ ഗതാഗത കുരുക്കിന് പരിഹാരമാവശ്യപ്പെട്ട് ടൗൺ ടീം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.
റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്കിൽ ആംബുലൻസ് കുടുങ്ങുകയും പ്രദേശവാസി മരിക്കുകയും ചെയ്തിരുന്നു.
ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാൻ, റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം. പ്രതിഷേധത്തിന് ടൗൺ ടീം ക്ലബ് അംഗങ്ങളായ ടി.പി. ഹാരിസ് , സുജിത്, ഷുഹൈബ്, സക്കീർ, ജംഷി, ഓട്ടോ തൊഴിലാളികളായ റാഫി, കെ. ടി. ശിഹാബ് എന്നിവർ നേതൃത്വം നൽകി.