മലപ്പുറം:തളിപ്പറമ്പ് നഗരത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നഷ്ടം സംഭവിച്ച കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും മതിയായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗംആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് കെ.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.നടരാജൻ, വർക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, ട്രഷറർ കരയത്ത് ഹമീദ് ഹാജി കെ.വി.ഗഫൂർ ,അലിക്കുഞ്ഞു, റീഗൽ മുസ്തഫ, എം.ബി.ഫസൽ മുഹമ്മദ് , മൊയ്തുണ്ണി,അഡ്വ.ജനിൽ ജോൺ,അനീസ് പിലാത്തറ, പി.എം.ഫാറൂഖ് കാസർകോട്,വി.യു.മനാഫ് വയനാട്,വിപിൻ പളളുരുത്തി,യൂണിവേഴ്സൽ ഭാസി എന്നിവർ സംസാരിച്ചു.