തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുൻ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിഖ്ഹ് ആൻഡ് ഉസ്വൂൽ അൽ ഫിഖ്ഹ് 15 വയസ്സിന് മുകളിലുള്ള വനിതകൾക്കായി അഖില കേരള അൽ ഫഖീഹ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സരത്തിന്റെ ആദ്യഘട്ടം നവംബർ രണ്ടിന് ഓൺലൈനായി നടക്കും. ഒക്ടോബർ 25 നകം രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.ഫോൺ- 9037066371, 75948 39896.