d
.

മലപ്പുറം: മഞ്ചേരി കച്ചേരിപ്പടിയിലുള്ള ലർണെക്സ് സ്‌കൂൾ ഒഫ് അഡ്വാൻസ്ഡ് ടെക്‌നോളജി നൂതന സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്കായി ചിപ്പ്‌ലെവൽ എൻജിനീയറിംഗിൽ അത്യാധുനിക വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുകയാണ്. 15 വർഷത്തെ പരിചയ സമ്പന്നരായവർ സ്ഥാപിച്ച ലർണെക്സ് സ്‌കൂൾ ഒഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ സ്മാർട്ട് ഫോണുകളുടെ റിപ്പയർ മാസ്റ്ററി, പ്രായോഗിക വൈദഗ്ദ്ധ്യം എന്നിവ കേന്ദ്രീകരിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന മൊബൈൽ ടെക്‌നോളജിയിൽ പുതിയ അവസരങ്ങൾക്കാണ് സ്ഥാപനം വഴി തെളിയിക്കുന്നത്.
എൻ.എസ്.ഡി.സി സർട്ടിഫൈഡായ കോഴ്സാണ് വാഗ്ദാനം ചെയ്യുന്നത്. 19 മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സ്മാർട്ട് ഫോൺ ആൻ‌ഡ് ടാബ്‌ലെറ്റ് ചിപ് ലെവൽ എൻജിനീയറിംഗ്, 21 മാസത്തെ അഡ്വാൻസ്ഡ് ലാപ്‌ടോപ്പ് ആൻ‌ഡ് സ്മാർട്ട് ഫോൺ ചിപ് ലെവൽ എൻജിനീയറിംഗ്, ആൻഡ്രോയ്ഡിനും ഐഫോണിനുമായി 24 ദിവസമുള്ള അഡ്വാൻസ്ഡ് അപ്ഗ്രഡേഷൻ കോഴ്സ് എന്നിവയാണ് ഇവിടെയുള്ളത്. അഡ്വാൻസ്ഡ് ലാബ് സൗകര്യങ്ങൾ, എ.ഐ ഇൻഗ്രേറ്റഡ് ക്ലാസ് മുറികൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നീണ്ട വർഷത്തെ പ്രവർത്തന പരിചയമുള്ള അദ്ധ്യാപകരാണ് ക്ലാസെടുക്കുക. മിതമായ ഫീസോട് കൂടിയ ഓഫ്‌ലൈൻ കോഴ്സുകളാണ് ലഭ്യമാക്കുന്നത്. സാങ്കേതിക വിദ്യകളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ നൽകുന്നതിലുപരി ബേസിക് കോഴ്സിന്റെ ഫീസിൽ മോഡൽ ഫോണുകൾ റിപ്പയർ ചെയ്യാനുള്ള അപ്‌ഗ്രഡേഷൻ കോഴ്സ് വിദ്യാർത്ഥികൾക്കായി നൽകുന്നതാണ് ലർണെക്സിനെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
20,000 രൂപ മുതലുള്ള ശമ്പളത്തോടെ 100 ശതമാനം ജോലി സ്ഥാപനം ഉറപ്പ് നൽകുന്നു.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇന്റേൺഷിപ്പായി ഓൺ ദി ജോബ് ട്രെയ്‌നിംഗിൽ നല്ലൊരു തുക സ്‌റ്റൈപ്പന്റായും ലഭിക്കും. മറ്റ് സ്ഥാപനങ്ങളിൽ പഠിച്ചവർക്കും അപ്ഗ്രഡേഷൻ കോഴ്സുകൾ ചെയ്യാൻ അവസരം നൽകുന്നുണ്ട്. ലർണെക്സിൽ പഠിക്കുന്ന ഏതൊരാൾക്കും സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് സർവീസ്, എൻജീയറിംഗ് മേഖലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ്രാപ്തമാക്കുക എന്നതിനൊപ്പം വ്യക്തിഗത വികസനം, മാനസികാരോഗ്യം വർദ്ധിപ്പിക്കാനുള്ള ക്ലാസുകളും ഇവിടെയുണ്ട്. കൂടാതെ യോഗ, കായിക പരിശീലനം എന്നിവയ്ക്കും ഊന്നൽ നൽകി സമൂഹത്തിലേക്ക് മികച്ച ഒരു തലമുറയെ വാർത്തെടുക്കുകയാണ് ലർണെക്സ് . പ്ലസ്ടു, ഡിഗ്രി, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ഈ കോഴ്സ് പഠിക്കാനുളള അവസരം ലർണെക്സ് ഒരുക്കുന്നുണ്ട്.