വളാഞ്ചേരി: അൽബാഹ അത്താവിലയിലെ ഐ.സി.എഫ് പ്രവർത്തകനും വെണ്ടല്ലൂർ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) അൽബാഹാ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി. ജോലിക്കിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കിങ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഭാര്യ: റാബിയ. മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ് സിനാൻ. മരുമകൻ: ഷാമിൽ.