തിരൂർ: കൈകഴുകലിന്റെ ആരോഗ്യപ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സംസ്ഥാന ഘടകം നടത്തുന്ന ദേശീയ കൈകഴുകൽ ദിനാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നടന്നു. ഐ.ഡി.എ തിരൂർ ബ്രാഞ്ചും സർവകലാശാലയിലെ എൻ.എസ്.എസ് വിംഗും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് സർവകലാശാല രജിസ്ട്രാർ ഡോ : കെ.എം. ഭരതൻ നിർവഹിച്ചു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ :സുഭാഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ ഐ.ഡി. എ പ്രസിഡന്റ് ഡോ. ഡെന്നീസ് പോൾ, ഐ.ഡി.എ കേരള പ്രതിനിധി ഡോ. നിതിൻ ജോസഫ്, ഡോ അഖിൽ മഠത്തിൽ, ഡോ. എം.സി.ജൂനീഷ്, ഡോ:ഫവാസ് മുസ്തഫ, ഡോ. മുഹമ്മദ് അസ്‌ലിഫ്, ഡോ. ഫെമീഷ പാലേരി, എൻ.എസ്.എസ് കോഓർഡിനേറ്റർ ഡോ : ബാബുരാജ് എന്നിവർ സംസാരിച്ചു.