വണ്ടൂർ: തിരുവാലി പഞ്ചായത്ത് വികസന സദസ്സ് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്ല പരിപാടി വിജ്ഞാനകേരളം സംസ്ഥാന കോഓർഡിനേറ്റർ ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മെയ്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സദസ്സ് ആർ.പി.എൻ കെ. കവിത, മുൻ എംഎൽഎ എൻ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കോമളവല്ലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. സുലോചന, മുൻ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പി ഷീനാരാജൻ, ഡോ. ജോർജ് ജേക്കബ്, വർഗീസ് അബ്രഹാം , മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം. മോഹൻദാസ് , പി. സബീർ ബാബു , അസിസ്റ്റന്റ് സെക്രട്ടറി പി.എ. അബ്ദുസമദ് തുടങ്ങിയവർ പങ്കെടുത്തു