മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിലേക്ക് നേരത്തെ നിശ്ചയിച്ച പ്രവേശന റോഡുകളിൽ മാറ്റം വരാൻ സാദ്ധ്യത. പ്രവേശന റോഡുകൾ ഒരുക്കാൻ കണ്ടെത്തിയ ആറ് കേന്ദ്രങ്ങൾക്ക് പുറമെ 11 ഇടങ്ങളിൽ കൂടി പുതുതായി മണ്ണ് പരിശോധന തുടങ്ങി.
നേരത്തെ കരുവാരക്കുണ്ട് വില്ലേജിലെ ഇരിങ്ങാട്ടിരി, ചെമ്പ്രശ്ശേരി വില്ലേജിലെ കൊടശ്ശേരി, കാരക്കുന്ന് ചീനിക്കൽ, അരീക്കോട് വില്ലേജിലെ പൂക്കോട്ടുചോല, ചീക്കോട് ഇരുപ്പൻതൊടി, വാഴയൂർ പുഞ്ചപ്പാടം എന്നിവിടങ്ങളിലാണ് പ്രവേശന റോഡുകൾ നിശ്ചയിച്ചിരുന്നത്. ഇതിനായി ചെമ്പ്രശ്ശേരിയിൽ നിന്ന് 485 സെന്റ്, അരീക്കോട് -363, വാഴക്കാട് -168, ചീക്കോട് - 363, വെട്ടിക്കാട്ടിരി - 26, കരുവാരക്കുണ്ട് - 478, വാഴയൂർ - 397 സെന്റ് എന്നിങ്ങനെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.
ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം 2024 ജൂലായിൽ പുറപ്പെടുവിപ്പിച്ചു. ത്രീ ഡി വിജ്ഞാപനം ഇറക്കാൻ ദേശീയപാത അതോറിറ്റി വൈകിയതോടെ ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടിട്ടുണ്ട്. ഒരുവർഷമാണ് കാലപരിധി. ഇതിനിടെ പുതുതായി 11 കേന്ദ്രങ്ങളെ കൂടി പ്രവേശന റോഡുകൾ നിർമ്മിക്കാനായി ദേശീയപാത അതോറിറ്റി പരിഗണിച്ചതോടെ ഇവയടക്കം ഉൾപ്പെടുത്തിയാവും പുതിയ ത്രീ എ വിജ്ഞാപനം ഇറക്കുക. 17 കേന്ദ്രങ്ങളിൽ നിന്ന് ആറിടങ്ങളെ തിരഞ്ഞെടുത്ത് അധിക ഭൂമിയേറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കും.
യാത്രാദൈർഘ്യവും വേഗവും കൂടും