
പരീക്ഷാ അപേക്ഷ
അഫിലയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 28 മുതൽ ലഭ്യമാകും.പിഴയില്ലാതെ 31 വരെയും 255 രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ഫോൺ: 9400498353.
പരീക്ഷ ടൈം ടേബിൾ
ഒന്നാം സെമസ്റ്റർ സി.യു. എഫ്.വൈ.യു.ജി.പി റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബർ 2025 പരീക്ഷകളും നവംബർ 2024 റഗുലർ പരീക്ഷകളും നവംബർ 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. ഇ.എം.എം.ആർ.സിയിലെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ വിദ്യാർഥികൾക്കുള്ള (2024 അഡ്മിഷൻ) ജൂലായ് 2025 പരീക്ഷ നവംബർ 17ന് തുടങ്ങും. പത്താം സെമസ്റ്റർ ബി.ബി.എ.എൽ.എൽ.ബി (ഹോണേഴ്സ്) (2011 സ്‌കീം 2019, 2020 അഡ്മിഷൻ) എക്‌സ്റ്റേണൽ വൈവ റഗുലർ / സപ്ലിമെന്ററി ഏപ്രിൽ 2025 പരീക്ഷ, മൂന്നുവർഷ എൽ.എൽ.ബി. ആറാം സെമസ്റ്റർ (2015 സ്‌കീം 2019-2020 അഡ്മിഷൻ) റഗുലർ / സപ്ലിമെന്ററി ഏപ്രിൽ 2025 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
നവംബർ 12ന് തുടങ്ങാനിരുന്ന അഫിലയേറ്റഡ് കോളേജ് വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്‌സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആന്റ് മാസ് കമ്യൂണക്കേഷൻ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.ച്ച്.എം (സി.ബി.സി.എസ്.എസ് പി.ജി 2019 സ്‌കീം) സെപ്തംബർ 2025, വിദൂരവിഭാഗത്തിലെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം സെപ്തംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26ലേക്ക് മാറ്റി.പുതുക്കിയ സമയക്രമം വെബ്‌സൈറ്റിൽ.
സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ (2014 പ്രവേശനം, 2009 സ്‌കീം) പാർട്ട് ടൈം ബി.ടെക് ആറാം സെമസ്റ്റർ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി സെപ്തംബർ 2024 പരീക്ഷ നവംബർ 24ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റിൽ.