തിരൂരങ്ങാടി: തിരൂരങ്ങാടി ചന്തപ്പടിയിൽ ബഡ്സ് സ്‌കൂളും പകൽ വീടും തുറന്നു കൊടുത്തു. ബഡ്സ് സ്‌കൂൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പകൽ വീട് കെ.പി.എ. മജീദ് എം.എൽഎ.യും ഉദ്ഘാടനം ചെയ്തു . വിവിധ പരിപാടികൾ വയോജനങ്ങൾക്ക് പകൽവീട് മുഖേന നടക്കും. ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, ഇ.പി ബാവ,​ സോന രതീഷ്,​ സി.പി സുഹ്റാബി, സെക്രട്ടറി എം.വി. റംസി ഇസ്മായിൽ,​ പി.പി. സ്മിത, സി.വിദ്യ ബാലു, എച്ച്. അജാസ്,​ മോഹനൻ വെന്നിയൂർ തുടങ്ങിയർ പ്രസംഗിച്ചു .