മലപ്പുറം: ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള രണ്ടാംഘട്ട പുസ്തക വിതരണം പൂർത്തിയായി. 40.20 ലക്ഷം പാഠപുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്തത്. അൺ-എയ്ഡഡ് സ്‌കൂളുകളിലേക്ക് 30,000 പുസ്തകങ്ങൾ കൂടിയാണ് ഇനി വിതരണം ചെയ്യാനുള്ളത്. ആഗസ്റ്റ് 13നാണ് രണ്ടാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്.
കിഴിശേരി – 1,49,600, കൊണ്ടോട്ടി – 3,30,390, മലപ്പുറം – 2,96,146, മഞ്ചേരി – 2,62,506, മങ്കട–2,66,697, പെരിന്തൽമണ്ണ -1,80,627, എടപ്പാൾ – 1,26,538, കുറ്റിപ്പുറം– 2,62,768, പൊന്നാനി–1,47,851, തിരൂർ–2,63,137, അരീക്കോട്–1,46,378, മേലാറ്റൂർ–1,30,291, നിലമ്പൂർ–2,87,783, വണ്ടൂർ–2,42,588, പരപ്പനങ്ങാടി–2,48,747, താനൂർ–2,56,137, വേങ്ങര–4,22,169 എന്നിങ്ങനെയായിരുന്നു ഓരോ സബ്‌ജില്ലകളിലെയും സർക്കാർ, എയ്‌ഡഡ് സ്‌കൂളിലേക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം.
കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകങ്ങൾ എത്തിച്ചത്. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയച്ചത്. കാക്കനാട്ടെ കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിക്കായിരുന്നു അച്ചടി ചുമതല. മാർച്ച് മൂന്നിനായിരുന്നു ഒന്നാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്. ജൂൺ ഒന്നിന് മുന്നേ ഒന്നാംഘട്ട വിതരണം പൂർത്തിയാക്കി. ഒരുദിവസം ശരാശരി ഒരുലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിച്ചത്.
രണ്ടം ഘട്ടത്തിൽ വിതരണം ചെയ്തത് - 40.20 ലക്ഷം
പുസ്കങ്ങൾ എത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നില്ല. മഴ പ്രതിസന്ധി സൃഷ്ടിക്കാത്തതും അനുകൂല സാഹചര്യമായി. അൺ-എയ്ഡഡിലേക്കുള്ള പുസ്തക വിതരണവും ഉടൻ പൂർത്തിയാവും.
ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ