മലപ്പുറം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം പുത്തനത്താണിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഷക്കീർ ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജലീൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് സെക്രട്ടറി നെൽജോ നീലങ്കാവിൽ, ഹംസ ഹാജി നിലമ്പൂർ, സംസ്ഥാന വർക്കിംഗ് സെക്രട്ടറി ജോയ് പഴേമഠം,സംസ്ഥാന നേതാക്കന്മാരായ ഹെബി പാലത്ര, ജോസ് കളപുരക്കൽ തുടങ്ങിയവർ സംസാരിച്ചു. സി.എ. അലവിക്കുട്ടിഹാജി(രക്ഷാധികാരി), ടി.കെ. ഷക്കീർ ഇഖ്ബാൽ (പ്രസിഡന്റ് ), സി.എം. ഷാജി എടപ്പാൾ, ഹംസ ഹാജി നിലമ്പൂർ (വർക്കിംഗ് പ്രസിഡന്റുമാർ), ബാബുരാജ് പൊന്നാനി, സിറാജുദ്ദീൻ ചെമ്മാട്, അലി വളാഞ്ചേരി (വൈസ് പ്രസിഡന്റുമാർ), അടാട്ടിൽ ബഷീർ (ജനറൽ സെക്രട്ടറി), നെൽജോ നീലങ്കാവിൽ (വർക്കിംഗ് സെക്രട്ടറി),ഷെമീം നിലമ്പൂർ, സിദ്ദിഖ് കോട്ടക്കൽ, ആലിഹാജി പുത്തനത്താണി (ജോയിന്റ് സെക്രട്ടറിമാർ), മഹേഷ് നിലമ്പൂർ (ട്രഷറർ) എന്നിവരെ സമ്മേളനം ഭാരവാഹികളായി തിരഞ്ഞെടുത്തു.