otupura
റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഊട്ടുപുര സ്‌കൂൾ മാനേജർ കെ.ഇബ്രാഹീം ഹാജി പാൽ കാച്ചി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്‌കൂളിൽ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെയും വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റിന്റെയും ഭാഗമായുള്ള ഭക്ഷണശാല സ്‌കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുങ്ങി. ഒരേസമയം 700 പേർക്ക് ഭക്ഷണം ഇരുന്ന് കഴിക്കാൻ കഴിയുന്ന തരത്തിലാണ് സജ്ജമാക്കിയത്. ഭക്ഷണം വിളമ്പുന്നതിന് എട്ട് ഷിഫ്റ്റുകളിലായി അദ്ധ്യാപകരുടെയും എൻ.എസ്.എസ് വൊളന്റിയർമാരുടേയും സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. പാചകവിദഗ്ദ്ധൻ വിനോദ് സ്വാമി കോങ്ങാടിന്റെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. സ്‌കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി പാൽ കാച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.എം.ഹനീഫ, സ്‌കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ.കെ.സൈബുന്നീസ, ചെരട റഷീദ്, സി.കെ അനീസ്, റാഫി തൊണ്ടിക്കൽ പങ്കെടുത്തു.