മലപ്പുറം: എച്ച്.എസ്.ഇ വിഭാഗം കുറ്റിപ്പുറം മേഖല സ്‌കിൽ ഫെസ്റ്റിവലിൽ വിദ്യാർത്ഥികൾ അവരുടെ പഠന പ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജ്ജിച്ചെടുത്ത വ്യത്യസ്ത തൊഴിൽ നൈപുണികളുടെ പ്രദർശനവും മത്സരവും 29,​30 ദിവസങ്ങളിലായി നടക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ 52 വി. എച്ച്.എസ്.ഇ സ്‌കൂളുകൾ സ്‌കിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 29,30 തീയതികളിൽ ഇന്നോവിഷൻ, സ്‌കിൽ ക്രാഫ്റ്റ്, സ്‌കിൽ സെർവ് , ഓൺ ദി സ്‌പോട്ട് മത്സരങ്ങൾ നടക്കും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സ്റ്റാളുകൾ സന്ദർശിക്കാനും ഉത്പന്നങ്ങൾ വാങ്ങാനും ഉള്ള അവസരം ലഭിക്കും.