shafi

പട്ടാമ്പി: ആറങ്ങോട്ടുകരയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചെറുതുരുത്തി കൂറ്റനാട് സംസ്ഥാന പാതയിൽ ആറങ്ങോട്ടുകര പഴയ സത്യൻ ടാക്കീസ് പരിസരത്തുണ്ടായ അപകടത്തിൽ മലപ്പുറം മോങ്ങം മൊറയൂർ സ്വദേശി തുപ്പിലിക്കാട്ട് വീട്ടിൽ ഷാഫിയാണ്(25)​ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയ്ക്കും പരിക്കുണ്ട്. അതിരപ്പിള്ളിയിൽ വിനോദയാത്ര കഴിഞ്ഞ് മൂന്ന് ഇരുചക്ര വാഹനങ്ങളിലും ഒരു കാറിലുമായി മലപ്പുറത്തേക്ക് പോവുകയായിരുന്ന സംഘത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനായിരുന്നു ഷാഫി. എതിരെ ബൈക്കിൽ വന്നിരുന്ന തലശ്ശേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ സുധീഷിന്റെ (26) പരിക്ക് ഗുരുതരമാണ്. സുധീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.