kudumbashree
kudumbashree

പാലക്കാട്: ജനുവരിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും ക്ഷണിക്കുന്നു. 5000 രൂപയാണ് ക്യാഷ് പ്രൈസ്. സരസ് മേളയിൽ ഭാഗമാകുന്ന രാജ്യത്തെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, ഭക്ഷ്യസംസ്‌കാരം, വനിതാ കൂട്ടായ്മ എന്നിവയും പാലക്കാട് ജില്ലയുടെ സാംസ്‌കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതകളും ലോഗോയിൽ ഉൾപ്പെടുത്താം. തയ്യാറാക്കിയ ലോഗോയും ടാഗ്‌ലൈനും kudumbashreesarasmelapkd2026@gmail.comൽ അയക്കണം. സബ്ജക്ട് ആയി 'സരസ് @ പാലക്കാട് ലോഗോ/ടാഗ്‌ലൈൻ' എന്ന് ചേർക്കണം. ഒക്ടോബർ 13 വരെ എൻട്രികൾ അയക്കാം. ഫോൺ: 9567486983