പാലക്കാട്: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ഗാന്ധിജി ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കും. ഇരു പുറത്തിൽ കവിയാത്ത രചനകളാണ് നിർവഹിക്കേണ്ടത്. വിദ്യാർത്ഥിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, സ്‌കൂൾ ഐഡിയുടെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. രചനകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പാലക്കാട്-678001 എന്ന വിലാസത്തിലോ prd.pkd@gmail.com ലോ ഒക്ടോബർ ആറിനകം ലഭ്യമാക്കണം. ഫോൺ: 04912505329