ശ്രീകൃഷ്ണപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഭാരത് സ്‌കൗട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിൽ ശുചീകരണം നടത്തി. കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ, കരിമ്പുഴ എച്ച്.എസ്.എസ്, ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്, പുലാപ്പറ്റ ഗവ. എച്ച്.എസ്.എസ്, കുണ്ടൂർകുന്ന് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ നൂറ്റമ്പതോളം വിദ്യാർത്ഥികളും അതാത് വിദ്യാലയങ്ങളിലെ സ്‌കൗട്ട്സ് പരിശീലകരായ അദ്ധ്യാപകരുംശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ജി.പ്രശോഭ്, ആർ.നിതിൻ, പി.ആർ.സന്തോഷ്, പി.എസ്.സുധീർ, അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.