കൊല്ലങ്കോട്: കർഷക മോർച്ച കൊല്ലങ്കോട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ സേവാ പാക്ഷികം ആഘോഷിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായും പെരുങ്ങോട്ടുകാവ് അയ്യപ്പ ക്ഷേത്രവും എലവഞ്ചേരി മൃഗാശുപത്രി പരിസരവും ശുചീകരിച്ചു. ബി.ജെ.പി മേഖല വൈസ് പ്രസിഡന്റ് എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് സി.സി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി എസ്.സന്ധ്യ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ബിജു, ആർ.ബാലസുബ്രഹ്മണ്യൻ, എസ്.അരവിന്ദാക്ഷൻ വട്ടേകാട്, എം.മനോജ്, സി.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.