ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എം.സി.എഫ് കെട്ടിടങ്ങളിലേക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് പഞ്ചായത്തുകളിലെ എം.സി.എഫുകളിലേക്കാണ് വാട്ടർ പ്യൂരിഫയർ നൽകിയത്. പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിനു അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.വി.ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.