seminar
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ആരോഗ്യ സെമിനാറിൽ കാൻസർ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഓങ്കോളജിസ്റ്റ് ഡോ.വി.പി.ഗംഗാധരൻ ക്ലാസ് നയിക്കുന്നു.

ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കാൻസർ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഓങ്കോളജിസ്റ്റ് ഡോ.വി.പി.ഗംഗാധരൻ ക്ലാസ് നയിച്ചു. സ്‌കൂൾ മാനേജർ കെ.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പി.എസ്.ആര്യ, പി.ടി.എ പ്രസിഡന്റ് പി.ജി.മോഹന കൃഷ്ണൻ, പി.ടി.എ അംഗങ്ങളായ സി.രാധാകൃഷ്ണൻ, സി.നാരായണൻ, ജനിനാരായണൻ, എ.മുരളീധരൻ, പാലിയേറ്റീവ് പ്രവർത്തകനായ പി.എം.രവീന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.ബാലകൃഷ്ണൻ, സ്‌കൗട്ട് അദ്ധ്യാപകൻ പി.ആർ.സന്തോഷ്, സ്‌കൂൾ പ്രാധാനദ്ധ്യാപിക ബി.സുനിതകുമാരി എന്നിവർ സംസാരിച്ചു.