ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ 19 പൾസ് പോളിയോ ബൂത്തുകളിലായി 5 വയസിന് താഴെയുള്ള1432 കുട്ടികൾക്കും അഥിതി തൊഴിലാളികളുടെ അഞ്ച് കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകി. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടം പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ നിർവ്വഹിച്ചു. വിവിധ വാർഡുകളിൽ വാർഡ് മെമ്പർമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഭരത് സത്യൻ, പി.എച്ച്.എൻ വസന്തകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണൻ, വിവിധ ബൂത്തുകളിലായി 40 വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.