പാലക്കാട്: ശബരിമലയിലെ സ്വർണക്കവർച്ചക്കെതിരെ കെ.പി.സി.സിയുടെ 'വിശ്വാസ സംരക്ഷണ ജാഥ ' ഇന്ന് തൃത്താലയിൽ നിന്നാരംഭിക്കും. എ.ഐ.സി.സി പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷാണ് ജാഥ ക്യാപ്റ്റൻ. രാവിലെ 10ന് തൃത്താല വെള്ളിയാങ്കല്ലിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലും 5ന് വടക്കഞ്ചേരി മന്ദംമൈതാനിയിലും സ്വീകരണം നല്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അറിയിച്ചു. നാല് മേഖലാ ജാഥകളാണ് കെ.പി.സി.സി വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാരംഭിക്കുന്ന മേഖലജാഥ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ പിന്നിട്ട് ചെങ്ങന്നൂരിൽ സമാപിക്കും. ചെങ്ങന്നൂരിൽ നിന്ന് നാല് ജാഥകളും ഒരുമിച്ച് പദയാത്രയായി പന്തളത്ത് സമാപിക്കും.