പാലക്കാട്: പൂക്കോട്ടുകാവ് പഞ്ചായത്തിലെ വികസന സദസ് ഇന്ന് രാവിലെ 10.30ന് സൗമ്യ കല്യാണ മണ്ഡപത്തിൽ നടക്കും. പരിപാടി അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ അദ്ധ്യക്ഷത വഹിക്കും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ശ്രീധരൻ, മൊയ്തീൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി പി.ആഷിഫ്, അസിസ്റ്റന്റ് സെക്രട്ടറി പി.എം.ഉദയമേനോൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വികസന സദസിൽ പങ്കെടുക്കും.