thozhil-mela
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം നഗരസഭയുടെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ മേള നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ നടത്തിയ തൊഴിൽ മേള നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം അഡൈ്വസർ ഡോക്ടർ പി.സരിൻ മുഖ്യാതിഥിയായി. എം.റാഫി അദ്ധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അംഗം ഓമന കണ്ണൻകുട്ടി, സി.ഡി.എസ് ചെയർപേഴ്സൺ കെ.ജ്യോതി, വിജ്ഞാനകേരളം ജില്ലാ മിഷൻ കോഓ‌ർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, കെ ഡിസ്‌ക് ഡി.പി.എം റിൻസ്, വാർഡ് കൗൺസിലർമാരായ എം.മുകേഷ്, ശ്രീലക്ഷ്മി കലാധരൻ, കിഷോർ കുമാർ, ശ്രീദേവി രഘുനാഥ്, നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.ഉണ്ണികൃഷ്ണൻ, കമ്മ്യൂണിറ്റി അംബാസിഡർ വി.ഗിരിജ, വിജ്ഞാനകേരളം ഇന്റേൺ പി.ആതിര, ഫെസിലിറ്റേറ്റർ അഞ്ജന, സി.ഡി.എസ് അക്കൗണ്ടന്റ് കെ.ഇന്ദു തുടങ്ങിയവർ സംസാരിച്ചു.