ചിറ്റൂർ: ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ നയിക്കുന്ന സ്വദേശരക്ഷാ പദയാത്രയുടെ പതിമൂന്നാം ദിവസം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് മൂലക്കടയിൽ ഡി.സി.സി ജനറൽ സെക്രട്ടറി തണികാചലം ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.ടി.ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് രാജമാണിക്യം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ പി.രതീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സി.ആനന്ദ് സ്വാഗതം പറഞ്ഞു.