kattil
കടമ്പഴിപ്പുറം പഞ്ചായത്തിലെ ജനറൽ വിഭാഗത്തിനായുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ നിർവഹിക്കുന്നു.

കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിന് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. 2025-26 വാർഷിക പദ്ധതിയിൽ 15.66 ലക്ഷം രൂപ വകയിരുത്തി 360 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാംബുജം, വിനോദ് കുമാർ, എം.റീജ, സജിത, സവിത, വേണുഗോപാലൻ, സത്താർ, സിൽവി ജോൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സജിനി എന്നിവ‌ർ സംസാരിച്ചു.